യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. കൃഷ്ണനഗറിൽ വഴിയരികിലായാണ് യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 20-21 പ്രായം തോന്നിക്കുന്നതാണ് മൃതദേഹം.
നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.