നാല് വർഷ ബിരുദം; അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിശീലനം നൽകും

Update: 2024-10-22 05:27 GMT

നാല് വർഷ ബിരുദവുമായി ബന്ധപെട്ട്, ക്ലാസ് റൂം വിനിമയത്തിനും മൂല്യനിർണയത്തിനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ്. പഠിപ്പിക്കുന്ന വിഷയങ്ങൾക്ക് അനുസരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശീലനം നൽകുക. നാലുവർഷ ബിരുദത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി വിളിച്ച സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാനത്ത് നിലവിലെ ഘടന പൊളിച്ച് നാലുവർഷ ബിരുദം അവതരിപ്പിച്ചത്. എന്നാൽ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച വേഗത്തിൽ മുന്നോട്ടുപോകാതായതോടെ ആദ്യ സെമസ്റ്ററിൽ പരീക്ഷാ നടത്തിപ്പ് വരെ പ്രതിസന്ധിയിലായി. ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് അധ്യാപകരുടെ ഇടപെടലുകളിൽ വലിയ മാറ്റം വേണമെന്ന തീരുമാനത്തിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് എത്തിച്ചേർന്നത്.

പുതിയ രീതിക്ക് അനുസരിച്ച് ആശയപരമായും പ്രായോഗികമായും അധ്യാപകരുടെ പ്രവർത്തനങ്ങളിൽ മാറ്റം വരണം. അതിനുവേണ്ടിയാണ് പുതിയ അധ്യാപക പരിശീലനപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാദമിക പ്രവർത്തനങ്ങളിലും ക്ലാസ്‌മുറികളിൽ കുട്ടികളോട് ഇടപെടുന്നതിലും വരുത്തേണ്ട മാറ്റം, പരിഷ്കരിച്ച പരീക്ഷാ - മൂല്യനിർണയ സംവിധാനത്തിൻ്റെ പ്രവർത്തനം എന്നിവയാകും അധ്യാപകരെ പരിശീലിപ്പിക്കുക.

Tags:    

Similar News