'നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു'; രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ
രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു.
''കൂടുതൽ അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തവുമുണ്ടെന്ന് ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റിന്റെ വാക്കുകളാണ് ഇന്ന് രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എന്റെ മനസിൽ വന്നത്. ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു''- ഉഷ ട്വീറ്റ് ചെയ്തു.
ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പിയാണ് ഉഷ. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും അവധിയായിരിക്കുമ്പോൾ സഭ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷൻമാരുടെ പാനൽ രൂപീകരിച്ചത്.
"Great power involves great responsibility" as said by Franklin D. Roosevelt was felt by me when I chaired the Rajya Sabha session. I hope to create milestones as I undertake this journey with the trust and faith vested in me by my people.
— P.T. USHA (@PTUshaOfficial) February 9, 2023
@sansad_tv pic.twitter.com/bR8wKlOf21