ത്രിപുരയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ബിപ്ലബ് ദേബ് പുറത്ത്
മുൻമന്ത്രി ബിപ്ലബ് കുമാർ ദേബിനെ ഒഴിവാക്കി ത്രിപുരയിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക. 48 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ 11 വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പ്രധാന മത്സരം നടക്കുന്ന അഗർത്തല, സൂര്യമണി നഗർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബോർദോവാലി മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി മണിക് സാഹ ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധൻപുർ മണ്ഡലത്തിൽ മത്സരിക്കും.