പാലം തകർച്ചകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ

Update: 2024-07-02 11:17 GMT

കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെൻറ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആയിട്ടുള്ളതാണ്.

ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നുമാണ് ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി അറിയിച്ചിരിക്കുന്നത്. പാലത്തിൻറെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News