നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് ദേശിയ വിദ്യാഭ്യാസ ബന്ദ്

Update: 2024-07-04 03:31 GMT

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് ഇടതു വിദ്യാർഥിസംഘടനകള്‍.


എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവയാണ് പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ കേന്ദ്രത്തിനെതിരേയും ദേശീയ പരീക്ഷാ ഏജൻസിക്കെതിരേയും കഴിഞ്ഞ ഒരുമാസമായി പ്രതിപക്ഷ വിദ്യാർഥിസംഘടനകള്‍ സമരത്തിലാണ്.

Tags:    

Similar News