അധീര്‍ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും;സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് പ്രിവില്ലേജ് കമ്മിറ്റി

Update: 2023-08-18 10:56 GMT

കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ ഉടൻ പിന്‍വലിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സസ്പെന്‍ഷന്‍ തുടരേണ്ടതില്ലെന്ന് പ്രിവിലേജ് കമ്മിറ്റിയില്‍ പൊതുവികാരം ഉയര്‍ന്നിരന്നു. ഈ മാസം 30 ന് കമ്മിറ്റി യോഗം ചേരാനും അധീര്‍ രഞ്ജനെ വിളിച്ചുവരുത്താനും ധാരണയായിട്ടുണ്ട്. സസ്പെന്‍ഷന്‍ പാര്‍ലമെന്റ് സമിതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയെ നീരവ് മോദിയുമായി ഉപമിച്ച് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം. തുടർന്ന് എൻഡിഎ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് പരാമർശം രേഖകളിൽനിന്നു നീക്കി. സഭയുടെ അവകാശലംഘന സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തതിരുന്നത്.

Tags:    

Similar News