അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചു, 24കാരിക്ക് ദാരുണാന്ത്യം

Update: 2022-12-06 08:15 GMT

അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 24കാരിക്ക് ദാരുണ മരണം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. അമിത വേ​ഗതയിൽ എത്തി സ്കൂട്ടറിലിടിച്ച ആഡംബര കാർ മീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. 24 കാരിയായ ദീപിക തൃപാഠി എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 96ലെ ഡിവൈഡറിൽ നിന്ന് ദീപിക ത്രിപാഠി ഓഫീസിലേക്ക് തിരിയുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വാർ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപികയെ റോഡിൽ വലിച്ചിഴച്ച് മീറ്ററുകളോളം കാർ സഞ്ചരിച്ചെന്നും ദൃക്‌സാക്ഷികൾ പറയുന്നു.


Similar News