ഇന്ത്യയെയും ഇന്ത്യക്കാരെയും വീണ്ടും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുട്ടിൻ. പ്രതിഭയും ഉൽക്കർഷേച്ഛയുമുള്ള ജനതയാണ് ഇന്ത്യയുടേതെന്നും വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ അസാമാന്യ നേട്ടങ്ങൾ കൈവരിക്കുമെന്നും പറഞ്ഞ പുടിൻ അതിനുള്ള സാമർഥ്യം ഇന്ത്യയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു.
..............................
എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തിരുവനന്തപുരം കോർപറേഷൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് കത്തയച്ചത്.
..............................
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) 13 വർഷം മുൻപു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 പ്രവർത്തന കാലാവധി കഴിഞ്ഞ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. കഴിഞ്ഞ 30ന് ഇന്തൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപം സമുദ്രത്തിലാണ് ഉപഗ്രഹത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പതിച്ചത്.
..............................
ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് ആരോ തുറന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടാണ് പൂട്ട് തകർത്ത് ആരോ തുറന്നത്.
..............................
ലോകത്താകമാനമുള്ള മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിലെന്ന് പഠനം. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ലക്ഷംപേരിൽ 135 മുതൽ 150 പേർക്കുവരെ സ്ട്രോക്ക് കണ്ടുവരുന്നതായാണ് പഠനങ്ങൾ പറയുന്നത്.
..............................
മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ . യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ സമാധാനം സ്ഥാപിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിടാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തിയ ആഗോള മതസമ്മേളനത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു.
..............................
ദക്ഷിണ യുക്രെയ്‌നിൽ റഷ്യ കീഴടക്കിയ കെർസോണിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദേശംനൽകി. തന്ത്രപ്രാധാന്യമുള്ള തുറമുഖനഗരമായ കെർസോണിൽ നിന്ന് ഇതിനകം തന്നെ എഴുപതിനായിരത്തോളം പേർ ഒഴിഞ്ഞുപോയിട്ടുണ്ട്.
..............................
വധശ്രമത്തെ തുടർന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാലിൽ തുളഞ്ഞുകയറിയത് നാലു വെടിയുണ്ടകൾ. വസീറാ ബാദിലോ ഗുജ്‌റാത്തിലോ വച്ച് വധശ്രമം നടക്കുമെന്ന് മുൻകൂട്ടി അറിവ് ലഭിച്ചിരുന്നുവെന്ന് ഇമ്രാൻ ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു
..............................
ചൈന ആണവായുധങ്ങൾ വളരെ വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉന്നത അമേരിക്കൻസൈനിക ഉദ്യോഗസ്ഥൻ. അമേരിക്കയേക്കാൾ വേഗത്തിൽ ചൈന ആണവായുധങ്ങൾ വികസിപ്പിക്കുന്നത് അടുത്തു തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും യുഎസ് സട്രാറ്റെജിക കമാൻഡ് മേധാവി അഡ്മിറൽ ചാൾസ് റിച്ചാർഡ് പറഞ്ഞു.
..............................
മരത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകനായ യുവാവ് കണ്ണൂരിൽ മരിച്ചു. കണ്ണൂർ സ്വദേശിയായ നിതീഷ് ആണ് അപടത്തിൽ മരിച്ചത്.