അനാശാസ്യ പ്രവർത്തനം; കുവൈറ്റിന്റെ വിവിധ ഇടങ്ങിളിൽ പിടിയിലായത് 43 പേർ

Update: 2023-11-15 06:31 GMT

കു​വൈ​റ്റിൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 43 പേ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മ​ഹ്ബൂ​ല, ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ                                 പ​രി​ശോ​ധ​ന​ക​ളി​ൽ 15 കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ പ​ണം വാ​ങ്ങി അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. പൊ​തു ധാ​ർ​മി​ക സം​ര​ക്ഷ​ണ വ​കു​പ്പ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ                 ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. പൊ​തു​പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന       കു​റ്റ​ത്തി​ന് ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​യി. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

രാ​ജ്യ​ത്ത് പൊ​തു​ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും പൊ​തു​ധാ​ർ​മി​ക സം​ര​ക്ഷ​ണ വ​കു​പ്പ് നി​രീ​ക്ഷി​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ട്.                 നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News