കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Update: 2024-12-31 09:18 GMT

പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ ത​ട​യും. ഞാ​യ​റാ​ഴ്ച വ​രെ ഏ​ക​ദേ​ശം 2,50,000 പ്ര​വാ​സി​ക​ളും 90,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രും (ബി​ദൂ​നി​ക​ൾ) 16,000 പൗ​ര​ന്മാ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ ഡിപ്പാർട്ട്മെന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ഞാ​യ​റാ​ഴ്ച വ​രെ ഡിപ്പാർട്ട്മെന്‍റ് 9,60,000 പൗ​ര​ന്മാ​രു​ടെ വി​ര​ല​ട​യാ​ളം പ്രോ​സ​സ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും 16,000 എ​ണ്ണം ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ജ​ന​റ​ൽ ഡിപ്പാർട്ട്മെന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഈ​ദ് അ​ൽ ഒ​വൈ​ഹാ​ൻ പ​റ​ഞ്ഞു. 2.74 ദ​ശ​ല​ക്ഷം താ​മ​സ​ക്കാ​ർ വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കി. 2,44,000 ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ട്.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​ൽ 58,000 പേ​ർ ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 89,817 പേ​ർ ബാ​ക്കി​യാ​ണ്. കി​ട​പ്പി​ലാ​യ 12,000 രോ​ഗി​ക​ളു​ടേ​യും പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ളു​ടെ​യും വി​ര​ല​ട​യാ​ളം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ൽ ഒ​വൈ​ഹാ​ൻ പ​റ​ഞ്ഞു.

Tags:    

Similar News