കുവൈത്തിലെ ടാക്‌സി സർവീസ് മേഖല പരിഷ്‌കരണം

Update: 2022-08-30 06:23 GMT

കുവൈത്തിൽ ടാക്‌സി സർവീസ് മേഖല പരിഷ്‌കരിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ഒക്ടോബർ ഒന്ന് മുതൽ കർശനമായി നടപ്പാക്കും. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള നിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ടാക്‌സി കാബ് ഡ്രൈവർമാർക്ക് ഒക്റോബർ ഒന്ന് മുതൽ യൂണിഫോം, ഹെൽത്ത് കാർഡ് എന്നിവ നിർബന്ധമാക്കാനാണു ആഭ്യന്തരമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്വബാഹിന്റെ തീരുമാനം. ക്യാബ് ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം കുവൈത്ത് ലേബർ നിയമപ്രകാരം ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടാക്‌സി കമ്പനികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മന്ത്രാലയം കഴിഞ്ഞആഴ്ച പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്നുമാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ് . വാഹനം വൃത്തിയായി സൂക്ഷിക്കണം . യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ മീറ്റർ പ്രവർത്തിപ്പിക്കണം. ടാക്‌സി കമ്പനിയുടെയും ഡ്രൈവറുടെയും വിവരങ്ങളും ലൈസൻസ് പകർപ്പും കാബിനുള്ളിൽ യാത്രക്കാർക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിക്കണം. എന്നിവയാണ് ഒക്ടോബർ ഒന്ന് മുതൽ കർശനമാക്കാൻ പോകുന്ന മറ്റു പ്രധാന നിബന്ധനകൾ.

Similar News