പലസ്തീൻ്റെ സമ്പൂർണ യുഎൻ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് കുവൈത്ത്

Update: 2024-12-05 11:35 GMT

യു.​എ​ന്നി​ൽ പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ക്കാ​നു​ള്ള ഫ​ല​സ്തീ​ന്റെ അ​ഭ്യ​ർ​ഥ​ന​യെ പി​ന്തു​ണ​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് കു​വൈ​ത്ത്. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ന​യ​ത​ന്ത്ര പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഈ​ദി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ച്ച യു.​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ക​ട​മ​യാ​ണ് ഇ​ത് മ​റ്റ് അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യെ​ന്ന​ത്. ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ വം​ശ​ഹ​ത്യ തു​ട​രു​ക​യും അ​വ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ധി​നി​വേ​ശം വി​പു​ലീ​ക​രി​ച്ച് ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​ൻ മ​ണ്ണി​ൽ അ​ന​ധി​കൃ​ത വാ​സ​സ്ഥ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ ശ​ക്ത​മാ​യ എ​തി​ർ​പ്പും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.നൂ​റു​ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ കൊ​ന്നൊ​ടു​ക്കി​യ ല​ബ​നാ​നി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലും കു​വൈ​ത്തി​ന്റെ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ഇ​സ്ര​ായേ​ൽ സേ​ന​യു​ടെ പി​ൻ​വാ​ങ്ങ​ലും ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്ക​ലും ഉ​ൾ​പ്പെ​ടു​ന്ന വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം ന​ട​പ്പി​ലാ​ക്കാ​ൻ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​നി​ലും മേ​ഖ​ല​യി​ലും സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. വി​ഷ​യ​ത്തി​ൽ ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ഈ​ജി​പ്ത്, യു.​എ​സ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഈ​ദി സൂ​ചി​പ്പി​ച്ചു.

Tags:    

Similar News