ജിപിഎഫ് റിപ്പോർട്ട് ചർച്ച ചെയ്ത് കുവൈത്ത് മന്ത്രിസഭ

Update: 2024-07-11 07:49 GMT

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​വാ​ര യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മദ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്നു. ഗ​വ​ൺ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് ഫോ​ളോ അ​പ് ഏ​ജ​ൻ​സി​യു​ടെ (ജി.​പി.​എ​ഫ്) 2023ലെ ​റി​പ്പോ​ർ​ട്ട് യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.ക​ഴി​ഞ്ഞ വ​ർ​ഷം മ​ന്ത്രി​ത​ല ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജി.​പി.​എ​ഫ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ്മ​ദ് മെ​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ വി​വ​ര​ണ​വും വി​ല​യി​രു​ത്തി. 1സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​പി.​എ​ഫ് ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ളും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു.

2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഓ​ഡി​റ്റ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ജി.​പി.​എ​ഫ് ശി​പാ​ർ​ശ​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കാ​നും ത്രൈ​മാ​സ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ജ​ൻ​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചു. ഇ​റാ​ഖ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സ്റ്റാ​ഫ് അ​ബ്ദു​ൽ അ​മീ​ർ അ​ൽ ഷെ​മ്മേ​രി​യു​ടെ കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

കു​വൈ​ത്തും ഇ​റാ​ഖും ത​മ്മി​ലു​ള്ള സു​ര​ക്ഷ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷെ​രീ​ദ അ​ബ്ദു​ല്ല അ​ൽ മൗ​ഷാ​ർ​ജി പ​റ​ഞ്ഞു.2024-2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രി​യു​മാ​യ ഡോ.​അ​ദേ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ദ്വാ​ൻ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്ത് പൗ​ര​ത്വം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ര​മോ​ന്ന​ത സ​മി​തി​യു​ടെ മി​നി​റ്റ്സ് യോ​ഗം അം​ഗീ​ക​രി​ച്ചു.

Tags:    

Similar News