ജസീറ എയർവേസ് ഇറാൻ, ഇറാഖ്, ജോർഡൻ സർവിസുകൾ നിർത്തി; തീരുമാനം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജസീറ എയർവേസ് താൽക്കാലികമായി നിർത്തി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരുകയാണെന്നും ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും എയർലൈൻ വ്യക്തമാക്കി. വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് അപ്ഡേറ്റുകൾ പിന്തുടരാനും അഭ്യർഥിച്ചു.