ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഇനി സഹൽ ആപ് വഴി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയുള്ള ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്കിങ് ബുധനാഴ്ച മുതൽ താൽക്കാലികമായി നിർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇനി മുതൽ ഏകീകൃത ഗവൺമെന്റ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹൽ വഴിയേയാണ് ബുക്കിങ്ങുകൾ നടത്താനാകുക.
ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ട്രാഫിക് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമയവും പരിശ്രമവും കുറക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.