ഓൺലൈൻ വഴി ലക്ഷം രൂപ നഷ്ടമായാൽ 1930 ലേക്ക് വിളിക്കാം; സ്പ്രീഡ് ട്രാക്ക് സംവിധാനവുമായി പൊലീസ്

Update: 2023-07-17 01:47 GMT

ഓൺലൈൻ വഴി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം നഷ്ടമായാൽ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലീസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാം. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിൻറെ പുതിയ നീക്കം.

ഒരു ലക്ഷം രൂപക്ക് മുകളിൽ തട്ടിയെടുത്തതായി പരാതി ലഭിച്ചാൽ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകൾക്കുളള കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചു. 1930 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരം ഉടൻ അറിയിച്ചാൽ, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങൾ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകൾ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്.

വിവരം നൽകാൻ വൈകുന്തോറും തട്ടിപ്പുകാർ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിർണായകുന്നതെന്ന് നോഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു. വിദേശത്തേക്ക് പഠന വിസ നൽകാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. ഓൺ ലൈൻവായ്പകൾ നൽകിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതാണ് പൊലീസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവർ അയക്കുന്ന ലിങ്കുകൾ വഴി ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ തട്ടിപ്പിനുള്ള സാധ്യത വർദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നൽകുന്നു.

Tags:    

Similar News