മണാലി നദിക്ക് കുറുകെയുള്ള റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തിക്ക് 10 കോടി ; വ്യവസായ വകുപ്പിന് കീഴിലെ ഡയറക്ടർമാർക്ക് മാറ്റം , നോക്കാം മന്ത്രിസഭാ തീരുമാനങ്ങൾ
മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.
മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു
വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് - ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - മാത്യു സി. വി.
ശമ്പള പരിഷ്‌കരണം
കിൻഫ്രയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ആം ശമ്പള പരിഷ്‌കരണ ശിപാർശ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡ് അംഗീകരിച്ചത് പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതൽ നടപ്പാക്കാൻ തീരുമാനിച്ചു.
പോലീസ് ഉന്നത സ്ഥാനക്കയറ്റം; പരിശോധനാ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു
ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)
1. എസ് സുരേഷ്
2. എം ആർ അജിത്കുമാർ
എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്)
1. തരുൺ കുമാർ
ഐ ജി പദവിയിലേക്ക് (2007 ബാച്ച്)
1. ദേബേഷ് കുമാർ ബഹ്റ
2. ഉമ
3. രാജ്പാൽമീണ
4. ജയനാഥ് ജെ
ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്)
1. യതീഷ് ചന്ദ്ര
2. ഹരി ശങ്കർ
3. കാർത്തിക് കെ
4. പ്രതീഷ് കുമാർ
5. ടി നാരായൺ
നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.