ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി കേരളത്തിൽ; സഞ്ചാരികൾക്കായി ഇന്ന് തുറന്ന് നൽകും
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി ഇടുക്കി വാഗമണ്ണിൽ. പാലം സഞ്ചാരികൾക്കായി ഇന്ന് തുറന്ന് നൽകും. ഇടുക്കി വാഗമൺ കോലാഹലമേട്ടിലാണ് പാലം നിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്.ഡി റ്റി പി സി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ്, ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ അനുവദിക്കും. പ്രായഭേദമെന്യേ 500 രൂപയാണ് ഫീസ്.