ലൈംഗിക പീഡനപരാതിയില്‍ പോലീസ് കേസെടുത്ത ജില്ലാ കമ്മിറ്റിയംഗം വേലായുധന് വള്ളിക്കുന്നിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സി.പി.എം. ജില്ലാകമ്മിറ്റി. പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചതായി ആക്ഷേപം ഉയര്‍ന്നതിനാലാണ് നടപടിയെന്ന് ജില്ലാകമ്മിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥിയെ ബസ് യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരേ പോക്സോ നിയമപ്രകാരം കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു.
വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. അതിനാല്‍ കേസ് നല്ലളം പോലീസിന് കൈമാറുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചിരുന്നു.