പി. ആർ. ഡിയെ സംബന്ധിച്ചു വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവകേരള സദസ് സർക്കാരിന്റെ സമൂഹമാധ്യമ പേജുകൾ വഴി ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനായി വകുപ്പിന്റെ വീഡിയോ സ്ട്രിംഗർ പാനലിൽ ഉള്ളവരെയും ജില്ലാ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ചുമതല ഏൽപ്പിച്ചവരെയുമാണ് നിയോഗിച്ചത്.
സംസ്ഥാന സർക്കാരിനു വേണ്ടി പി. ആർ. ഡി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലികൾ ഏൽപ്പിക്കുന്നത്. ഇത്തരം പരിപാടികളുടെ ബില്ലുകൾ കോസ്റ്റ് കമ്മിറ്റിയും ടെക്‌നിക്കൽ കമ്മിറ്റിയും ഉൾപ്പെടെ പരിശോധിച്ച ശേഷം മാത്രമാണ് തുക നൽകുന്നതും. വാർത്ത നൽകുന്നതിന് മുമ്പ് പി. ആർ. ഡിയിൽ അന്വേഷിച്ച് വസ്തുത മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ തെറ്റായ വാർത്ത ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നും പിആർ ഡി ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.