രാജ്യം കാത്തിരിക്കുന്ന വിധി നാളെ; സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമാകും. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം
- തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്: തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ
- തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്: കൊല്ലം മണ്ഡലം
- ചെന്നീർക്കര കേന്ദ്രീയവിദ്യാലയം: പത്തനംതിട്ട മണ്ഡലം
- മാവേലിക്കര ബിഷപ്പ് മൂർ കോളേജ്: മാവേലിക്കര മണ്ഡലം
- ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്: ആലപ്പുഴ മണ്ഡലം
- ഗവ. കോളേജ് നാട്ടകം: കോട്ടയം മണ്ഡലം
- പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ: ഇടുക്കി മണ്ഡലം
- കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്.എസ്.എസ്: എറണാകുളം മണ്ഡലം
- ആലുവ യു.സി കോളേജ്: ചാലക്കുടി മണ്ഡലം
- തൃശൂർ ഗവ.എൻജിനീയറിങ് കോളേജ്: തൃശൂർ മണ്ഡലം
- പാലക്കാട് ഗവ. വിക്ടോറിയ കോളേജ്: ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ
- തെക്കുമുറി എസ്.എസ്.എം പോളിടെക്‌നിക്: പൊന്നാനി മണ്ഡലം
- ഗവ.കോളേജ് മുണ്ടുപറമ്പ്: മലപ്പുറം മണ്ഡലം
- വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോപ്ലക്‌സ്: കോഴിക്കോട്, വടകര മണ്ഡലങ്ങൾ
- മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്: വയനാട് മണ്ഡലം
- കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ: വയനാട് മണ്ഡലം
- ചുങ്കത്തറ മാർത്തോമ കോളേജ് : വയനാട് മണ്ഡലം
- ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസ്: വയനാട് മണ്ഡലം
- ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി: കണ്ണൂർ മണ്ഡലം
- പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി: കാസർകോട് മണ്ഡലം.