എംഎൽഎമാർക്ക് സമ്മാനമായി നീല ട്രോളിബാഗ് നൽകി സ്പീക്കർ; ആകസ്മികമായി സംഭവിച്ചതെന്ന് വിശദീകരണം
കേരള നിയമസഭ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്‍.പ്രദീപിനും സ്പീക്കര്‍ എന്‍.എന്‍.ഷംസീറിന്റെ സമ്മാനം നീല ട്രോളി ബാഗ്. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ സിപിഎമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്ന രാഹുലിന് ഉള്‍പ്പെടെ നീല ട്രോളി ബാഗ് സ്പീക്കര്‍ സമ്മാനമായി നല്‍കിയതും ചര്‍ച്ചയായി.
ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഉൾപ്പെടെയുള്ളവയാണു ബാഗില്‍ ഉള്ളത്. എല്ലാ പുതിയ എംഎല്‍എമാര്‍ക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്നും സ്പീക്കറുടെ ഓഫിസ് വിശദീകരിച്ചു.