ഏരിയ സമ്മേളനത്തിനിടെ മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി; തിരുവനന്തപുരം സി.പി.എമ്മില്‍ പൊട്ടിത്തെറി
സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിർത്തിരുന്നു. മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാർട്ടിയുമായി ഇടഞ്ഞ മധു മുല്ലശ്ശേരി സിപിഎം വിട്ടേക്കുമെന്നാണ് സൂചന. സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവർത്തകരും പാർട്ടി വിടുമെന്നും മധു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് ജോയ്. ജോയ് ജില്ലാ സെക്രട്ടറി ആയതോടെ പാർട്ടിയിൽ വിഭാഗീയത വർധിച്ചെന്നും മധു കുറ്റപ്പെടുത്തി.