കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമരപന്തലിൽ കുടുങ്ങി കെഎസ്ആർടിസി ബസ് ; പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ
കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ചാണ് ബസ് പുറത്ത് എടുത്ത്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷം ബസ് കടത്തിവിടുകയായിരുന്നു.