വി ഫോര്‍ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ

Update: 2023-02-25 01:19 GMT

വി ഫോര്‍ കൊച്ചി നേതാവ് നിപുൺ ചെറിയാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അലക്ഷ്യ കേസിലാണ് തോപ്പുംപടി ഇൻസ്പെക്ടറുടെ  നേതൃത്വത്തില്‍ പൊലീസ് നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തത്.എറണാകുളം തോപ്പുംപടിയിൽ കുടിവെള്ള ക്ഷാമവുമായി രാഷ്ട്രീയ വിശദീകരണ യോഗം നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. 

ഈമാസം 28 ന് മുമ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് നിപുണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ ക്രിമിനൽ കേസെടുത്തത്. 

 

Tags:    

Similar News