കേരളത്തിൽ സിപിഎമ്മിന് ആടിനെ പട്ടിയാക്കുന്ന നിലപാട്; എന്താണ് ദേശീയദുരന്തം എന്ന് മനസ്സിലാക്കണം: വി മുരളീധരന്‍

Update: 2024-11-15 07:45 GMT

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണം.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ  പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്ര സർക്കാറിന്‍റെ  നിലപാട് തന്നെയാണ് ഇപ്പോഴും  സ്വീകരിച്ചത്. കേരളത്തിന് 290 കൊടി കിട്ടിയ കാര്യം  കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത്.

വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്..അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല..ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത്ആന്ധ്രയിലും സഹായം കൊടുത്തത്  കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്.

അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്. ഊഹ കണക്കിന്‍റെ  അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് പണം അനുവദിക്കാനാവില്ല. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനാണ് പലരും ശ്രമിക്കുന്നത് ഞങ്ങളെ ആ കൂട്ടത്തിൽ പെടുത്തരുത്. കേരളം കേന്ദ്രത്തിന്‍റെ  ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

Tags:    

Similar News