ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ഇ.പി ജയരാജൻ
ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തൻ്റെ നിലപാട് അദ്ദേഹം പറഞ്ഞത്. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പിന്നീട് യോഗത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനായിരുന്നു. പക്ഷെ പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം കൂടുതൽ വിശദീകരണം നൽകാൻ തയ്യാറായില്ല.