മാസപ്പടി കിട്ടുന്നവർ കാത്തുനിൽക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നിൽക്കേണ്ടത്; സര്‍ക്കാരിന്‍റേത് പ്രതികാരം: ഷാഫി പറമ്പില്‍

Update: 2024-03-05 08:32 GMT

സിദ്ധാർത്ഥനെ ക്രൂരമായി കോലപ്പെടുത്തിയിട്ട് അറസ്റ്റ് നടത്താതെ ഇരട്ടിൽ തപ്പിയ പൊലീസാണ് ഒരു ജനാധിപത്യ സമരത്തിന് നേരെയാണ് നടപടി എടുത്തതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോതമംഗലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഷാഫി പറമ്പില്‍.

സർക്കാർ പ്രതികാര നടപടി എടുക്കുകയാണ്. വിവാദമായപ്പോഴാണ് സിദ്ധാർത്ഥിന്‍റെ കൊലപാതകത്തിൽ പൊലീസ് നടപടിയെടുത്തത്. പ്രതിപക്ഷ സംഘടനകൾ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുമ്പോൾ മറ്റു പലതിന്‍റെയും പകപോക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ രാത്രി അറസ്റ്റ് ചെയ്തത് ഒരു ദിവസമെങ്കിലും ജയിലില്‍ അടയ്ക്കാൻ ആണ്. അത് വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ്.  

മാസപ്പടി കിട്ടുന്നവർ കാത്തുനിൽക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നിൽക്കേണ്ടത്. മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷനെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ഇതിനിടെ, കാട്ടാന അക്രമണത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ എംഎംഎമാർ നടത്തുന്ന ഉപവാസം കോതമംഗലത്ത് തുടരുകയാണ്.  

മാത്യു കുഴൽ നാടനും എൽദോസ് കുന്നപ്പിള്ളിയുമാണ് ഉപവാസമിരിക്കുന്നത്.  കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളുടെ പേരിൽ എംഎംഎമാർക്കും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിനുമെതിരെ പൊലീസ് എടുത്ത കേസ്, കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഉച്ചയക്കുശേഷം പരിഗണിക്കും.

കഴിഞ്ഞ രാത്രിയിൽ ഡിസിസി പ്രസിഡന്‍റിനെയടക്കം നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌ജങ്കിലും എല്ലാവർക്കും കോടതി തത്കാലികമായി ജാമ്യം കൊടുത്തിരുന്നു. പൊലീസ് വാഹനത്തിനുണ്ടായ നാശനഷ്ടമടക്കമുള്ള റിപോര്‍ട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. മൃതദേഹത്തോട് അനാദരവു കാട്ടിയത് അടക്കം ജാമ്യമില്ലാ വകുപ്പുകളാണ്  കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയത്.

Tags:    

Similar News