കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

Update: 2024-03-10 07:17 GMT

കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐയും കെ.എസ്.യു തമ്മിൽ സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യുവിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതോടെ കെ.എസ്.യു പ്രതിഷേധവുമായെത്തുകയായിരുന്നു. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ കലോത്സവത്തിന്റെ പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ മത്സ‍രത്തിന് തടസം നേരിടുകയും ചെയ്തു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റവുമുണ്ടായി. പിന്നാലെ മത്സരങ്ങൾ പുന:രാരംഭിച്ചു.

വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം. പോലീസുമായി വാക്കേറ്റവും ഉണ്ടായി. തുടർന്ന് വേദിക്കുള്ളിൽനിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പിന്നീട് പ്രതിഷേധം കനത്തതോടെ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags:    

Similar News