പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും: കെസി വേണു​ഗോപാൽ

Update: 2024-11-24 05:18 GMT

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെ.സി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺ​ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണു​ഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

Tags:    

Similar News