ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

Update: 2024-05-03 05:50 GMT

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ ഹൈകോടതി ശരിവെച്ചു. അതേസമയം പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്നാണ് കോടതി പറയുന്നത്. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്​ ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ സർക്കുലറിനെതിരായ ഹർജികളിലാണ് ഹൈകോടതിയുടെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഡ്രൈവിങ് സ്കൂൾ ഉടമകളും പരിശീലകരും സമർപ്പിച്ച ഹർജി പരിഗണിച്ചത്. ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിന്​ വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഇവരുടെ വാദം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സമര രംഗത്തുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ഹൈകോടതി വിധി. മാത്രവുമല്ല ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​മാ​യി ബ​ന്ധപ്പെ​ട്ട ​ഗ​താ​ഗ​ത​വ​കു​പ്പ്​ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്കെ​തി​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇന്നും സമരം തുടരുന്നതിനിടെയാണ് ഹൈകോടതി വിധി വന്നിരിക്കുന്നത്. ഇതിനിടെ ഇന്നലെ മുതൽ കേരളത്തിലുടനീളം ഡ്രൈ​വി​ങ്​ ടെ​സ്റ്റു​ക​ൾ മുടങ്ങിയിരിക്കുകയാണ്. ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ ടെ​സ്റ്റ്​ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള ഗേ​റ്റു​ക​ൾ അ​ട​ച്ചി​ടു​ക​യും ചെ​യ്​​തിരുന്നു. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാനെ​ന്ന പേ​രി​ൽ ധൃ​തി​പി​ടി​ച്ച്​ ന​ട​ത്തു​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ലെ പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്കെ​തി​രെ സി ഐ ​ടി യു അ​ട​ക്കം ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Tags:    

Similar News