കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ തകർന്ന് മൂന്നുപേർ മരിച്ചു. ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്.
ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എൽ എച്ച് ധ്രുവ് എന്ന ഹെലികോപ്ടറാണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഹെലികോപ്ടറിൽ രണ്ട് പെെലറ്റുമാരും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഹെലികോപ്ടർ നിലത്ത് പതിച്ച ഉടനെ തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തിവരികയാണ്.
സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തകർന്ന ഹെലികോപ്ടറിൽ നിന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. മൂന്നുപേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.