വിജയൻ്റെ കത്ത് ഇനി വായിക്കണം; കുടുംബം നേരത്തെ വന്നുകണ്ടിരുന്നു, അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്ന് കെ സുധാകരൻ
ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല.
കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ്റെ പ്രതികരണം.
ഇന്ന് കണ്ണൂരിൽ എത്തിയതേ ഉള്ളൂ. വിജയൻ്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതിൽ പാർട്ടി സമിതി അന്വേഷണം തീരുമാനിച്ചു, അത് നടക്കുകയാണെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.