ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ല; വിമർശനവുമായി നടൻ ഹരീഷ് പേരടി

Update: 2024-06-02 06:01 GMT

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം’ എന്നായിരുന്നു ഹരീഷിന്റെ പരാമർശം.

കുറിപ്പ് പൂർണ്ണ രൂപം

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..അതിൽ സന്തോഷിക്കുന്ന ആൺ,പെൺ കുട്ടികളുണ്ട്.. കിളികളുണ്ട്.. പൂക്കളുണ്ട്.. പശുവുണ്ട്.. പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പക്ഷെ സൂക്ഷമദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല…

മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്..കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം…എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും…ആശംസകൾ..❤️❤️❤️

Tags:    

Similar News