പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം; എഡിജിപിയുടെ വീഴ്ചകൾ ഡിജിപി അന്വേഷിക്കും
തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിനു മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാറിന് ഉണ്ടായ വീഴ്ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും.
അതേസമയം എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ലെന്നാണു സൂചന. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു.