സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പകർച്ചപ്പനി

Update: 2023-06-21 13:32 GMT

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തർ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ‍ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. ചവറ സ്വദേശി അരുൺ കൃഷ്ണ, മുണ്ടുകോട്ടയ്ക്കൽ സ്വദേശിനി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി സമദ്, ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി അഭിജിത്ത് എന്നിവരാണ് പനി ബാധിച്ച് മരിച്ചത്.

പകർച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി. പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നു പറഞ്ഞ മന്ത്രി സർക്കാർ സ്വകാര്യ ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും പറഞ്ഞു.

അതേസമയം പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പകർച്ചവ്യാധികൾ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags:    

Similar News