കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി കാക്കനാടിൽ ഫ്ലാറ്റിനുള്ളിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാനാണ് കാക്കനാട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.