കൊച്ചി കലൂരിലെ നൃത്തപരിപാടിക്കിടെയുണ്ടായ അപകടം ; മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണം , ഹൈക്കോടതി

Update: 2024-12-31 11:59 GMT

കൊച്ചി കലൂരിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകട കേസിൽ മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷൻ, ഓസ്‌കാർ ഇവൻ്റ്സ് ഉടമകൾ വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.

പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായാണ് പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപ്പോർട്ട്. സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ കഴിഞ്ഞ ദിവസം സംഘാടകർ മുൻ‌കൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, കോടതി പൊലീസിനോട് കൂടുതൽ വിവരങ്ങൾ തേടി. സംഘടകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തെന്ന് പൊലീസ് അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്തെന്ന ബിഎൻഎസ് 110 വകുപ്പുകൾ ആണ് ചേർത്തത്. ഇതിന് പിന്നാലെ സംഘാടകർ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Tags:    

Similar News