കേരളത്തിലെ സർക്കാർ ഓഫീസികളിലേക്കും നിർമിത ബുദ്ധി എത്തുന്നു. സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാനാണ് എഐ എത്തുന്നത്. ഇതിനായി കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളാണ് ഡിജി സ്മാർട്ടും കെല്ലിയും. ഡിജി സ്മാർട്ട് ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൈസ് ചെയ്യാനകും. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ വിവരങ്ങൾ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ ജെനറേറ്റീവ് എ.ഐ. വഴി ഓപ്പൺ സോഴ്സിൽ ലഭിക്കുന്ന മെറ്റയുടെ ലാമ 2 എന്ന മോഡലും ലാമ ഇന്റക്സ് എന്ന ടൂളും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് നിർമിച്ചിരിക്കുന്നത്.
ഇതുപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുമ്പോൾ 10 പേർ ചെയ്യുന്ന ജോലി ഒരാൾക്ക് ചെയ്യാനാകും. നിർമിതബുദ്ധിയുടെ സേവനത്തിന് വിവിധ വകുപ്പുകൾ കെൽട്രോണുമായി ചർച്ച നടത്തുന്നുണ്ട്. എഐയുടെ സേവനത്തിനായി വിവിധ വകുപ്പുകൾ കെൽട്രോണുമായി ചർച്ച നടത്തുന്നുണ്ട്. കെൽട്രോൺ സൃഷ്ടിച്ച ചാറ്റ്ബോട്ടാണ് കെല്ലി. കെല്ലിയെ വെർച്വൽ റിസപ്ഷനിസ്റ്റായി ഉപയോഗിക്കാം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്ന രീതിയിലാണ് കെല്ലിയെ നിർമിച്ചിരിക്കുന്നത്.