50 മെഡിക്കൽ കോളേജുകൾ അനുവദിച്ച് കേന്ദ്രം; കേരളത്തിന് ഒന്നുപോലുമില്ല

Update: 2023-06-09 01:15 GMT

രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്രസർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കൽ കോളേജുകളിൽ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് അനുവദിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസർക്കാർ പുതിയ മെഡിക്കൽ കോളേജുകൾ അനുവദിച്ചത്. തെലങ്കാനയിൽ മാത്രം 12 പുതിയ മെഡിക്കൽ കോളേജുകൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ട് വീതം, കർണാടകയിൽ മൂന്ന്, മഹാരാഷ്ട്രയിൽ നാല്, മധ്യപ്രദേശിൽ ഒന്ന്, നാഗാലാൻഡിൽ ഒന്ന്, ഒഡീഷയിൽ രണ്ട്, രാജസ്ഥാനിൽ അഞ്ച്, തമിഴ്‌നാട്ടിൽ മൂന്ന്, ബംഗാളിൽ രണ്ട്, യുപിയിൽ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകൾ അനുവദിച്ചിരിക്കുന്നത്.

Tags:    

Similar News