കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

Update: 2023-05-26 09:57 GMT

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് പറയുന്നുണ്ട്. അതേസമയം ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ ചൂട് കൂടാൻ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News