ഗാസയിൽ അഭയാർത്ഥി ക്യമ്പിന് നേരെ വീണ്ടും ആക്രമണം; 30 ൽ അധികം പേർ മരിച്ചു
ശനിയാഴ്ച മധ്യ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിലാണ് ആക്രമണമുണ്ടായത്. അൽ അക്സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ അറിയിച്ചു. ഗാസയിൽ ഇതുവരെ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
അതിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. ഗാസ നഗരത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പരുക്കേറ്റ പലസ്തീൻകാരെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് പോകാൻ അനുവദിച്ചില്ലെങ്കിൽ ഗാസയിലുള്ള വിദേശികളെ ഗാസ മുനമ്പിലൂടെ പോകാൻ അനുവദിക്കില്ലെന്ന് ഹമാസ് ശനിയാഴ്ച അറിയിച്ചു.