പ്രഗ്നന്‍സി ടൂറിസം; ഗര്‍ഭിണിയാകാന്‍ യൂറോപ്യന്‍ വനിതകള്‍ ഇന്ത്യയിലെത്തുന്ന അത്ഭുതഗ്രാമം

Update: 2023-10-14 11:20 GMT

ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ബ്രൊഖപക്കാര്‍ പ്രഗ്നന്‍സി ടൂറിസത്തെക്കുറിച്ച് അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. സമൂഹത്തില്‍ അവര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന ഭയമാണു കാരണം. ബ്രൊഖപയുടെ ആചാരങ്ങള്‍ വേദിക് കര്‍ച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആര്യന്മാരെപ്പോലെ അവരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. പുരുഷദൈവങ്ങള്‍ മാത്രമല്ല, അമ്മദൈവങ്ങളും അവര്‍ക്കുണ്ട്. മാത്രമല്ല, സംസ്‌കൃതവുമായി സാമ്യമുള്ള ഭാഷയാണ് ബ്രൊഖപയുടേത്.

ഗര്‍ഭിണികളാകാന്‍ യൂറോപ്യന്‍ സ്ത്രീകളത്തുന്ന ഇന്ത്യയിലെ ഗ്രാമം! ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദര്‍ചിക് ഗ്രാമങ്ങളിലാണ് ഗര്‍ഭം ധരിക്കാന്‍ മാത്രം യൂറോപ്യന്‍ വനിതകള്‍ എത്തുന്നത്. ബ്രൊഖപ യുവാക്കളില്‍ നിന്നാണ് യുവതികള്‍ ബീജം സ്വീകരിക്കുന്നത്. ഇവിടെയെത്തുന്ന വിദേശ വനിതകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷനെ തെരഞ്ഞെടുക്കുന്നു. അവരോടൊപ്പം ഗര്‍ഭിണിയാകുന്നതുവരെ അവര്‍ താമസിക്കുന്നു. ഗര്‍ഭധാരണം നടന്നതിനു ശേഷം അവര്‍ തങ്ങളുടെ സ്വന്തം രാജ്യത്തേക്കു മടങ്ങുന്നു.

ബ്രൊഖപക്കാര്‍ കലര്‍പ്പില്ലാത്ത 'ആര്യന്‍' വംശജരാണെന്നാണ് വിശ്വാസം. ആര്യന്‍ വംശത്തിലുള്ള കുഞ്ഞുങ്ങളെ ലഭിക്കുക മാത്രമാണ് ഇവിടെയെത്തുന്ന വനിതകളുടെ ലക്ഷ്യം. ഇവിടത്തെ ആര്യന്മാരില്‍ മറ്റ് വംശജരുടെ രക്തം കലര്‍ന്നിട്ടില്ല എന്നതാണ് പ്രത്യേകതയായി പറയപ്പെടുന്നത്. മഹാനായ അലക്‌സാണ്ടറുടെ ഇന്ത്യാ ആക്രമണം ചരിത്രത്തില്‍ പഠിച്ചതാണല്ലോ. യുദ്ധത്തിനു ശേഷം അലക്‌സാണ്ടര്‍ മടങ്ങിയപ്പോള്‍ നിരവധി യോദ്ധാക്കള്‍ ഇന്‍ഡസ് വാലിയില്‍ താമസമാക്കി. അവിടത്തെ ഭൂപ്രകൃതിയിലും മറ്റും ആകൃഷ്ടരായാണ് അവര്‍ അവിടെ സ്ഥിരതാമസമാക്കിയതെന്ന് പറയപ്പെടുന്നു. അന്ന് അവിടെ താമസമാക്കിയ യോദ്ധാക്കളുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളതെന്നാണ് വിശ്വസം. ലഡാക്കിലെ മറ്റ് പുരുഷന്മാരില്‍ നിന്നു വ്യത്യസ്തരാണ് ബ്രൊഖപ പുരുഷന്മാര്‍. ഇളം നിറമുള്ള കണ്ണുകള്‍, ഉയര്‍ന്ന കവിള്‍ത്തടങ്ങള്‍, നീണ്ട മുടി, വിളറിയ ചര്‍മം തുടങ്ങിയവ ബ്രൊഖപ പുരുഷന്മാര്‍ക്കുണ്ട്. ഇവിടത്തെ പുരുഷന്മാര്‍ മറ്റു വംശത്തിലുള്ളവരെ കല്യാണം കഴിക്കാറുമില്ല.

എല്ലാ വര്‍ഷവും ഒക്ടോബറില്‍ ബൊണോണ എന്ന ഉത്സവം ബ്രൊഖപക്കാര്‍ ആഘോഷിക്കാറുണ്ട്. കൃഷിയാണ് ബ്രൊഖപക്കാരുടെ ഉപജീവനമാര്‍ഗം. സൈന്യത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. എവിടെയൊക്കെ പോയാലും തങ്ങളുടെ വംശത്തില്‍ കലര്‍പ്പുണ്ടാകാന്‍ അവര്‍ അനുവദിക്കാറില്ല. ആധുനിക സൗകര്യങ്ങള്‍ ഗ്രാമത്തിലെത്തിയതോടെ ബ്രൊഖപയുടെ ജീവിതസാഹചര്യങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News