മുപ്പതു വയസിനു ശേഷം അമ്മയാകുമ്പോൾ

Update: 2024-03-05 09:52 GMT

ഫാസ്റ്റ് ലൈഫിന്റെ കാലഘട്ടത്തിൽ മുപ്പതു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ അമ്മമാരാകുമ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അടിസ്ഥാനരഹിതമാണ് ഈ ആശങ്ക എന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കുടുംബ ഉത്തരവാദിത്തങ്ങളും കരിയറുമൊക്കെയാണ് വൈകി ഗർഭധാരണം നടത്താൻ കാരണം. പ്രായം കൂടുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു. അതിനാൽ 30 വയസിന് ശേഷം അമ്മയാകാൻ കഴിയുമോ അല്ലെങ്കിൽ ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നതിന് പ്രശ്നങ്ങൾ നേരിടേണ്ടിവരുമോ എന്ന ചോദ്യം പല സ്ത്രീകളെയും അലട്ടാറുണ്ട്.

ഡോക്ടർമാരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ സ്ത്രീകൾക്ക് മുപ്പതു വയസിനു ശേഷവും ഗർഭം ധരിക്കാം. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച് ഗർഭിണിയാകാനുള്ള സാധ്യത സ്വാഭാവികമായും കുറയുന്നുവെന്നത് ഇവിടെ ഓർമിക്കേണ്ടതാണ്, അതിനാൽ ഈ പ്രായത്തിൽ ഗർഭധാരണത്തിന് ചില സ്ത്രീകൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജൈവശാസ്ത്രപരമായി, 20 മുതൽ 30 വയസ് വരെയാണ് അമ്മയാകാനുള്ള ഏറ്റവും നല്ല പ്രായം, എന്നാൽ 32 വയസ് ഗർഭധാരണത്തിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.

ഇതിനുശേഷം, പ്രായത്തിനനുസരിച്ച് എൻഡോമെട്രിയോസിസ് അല്ലെങ്കിൽ നിയോപ്ലാസിയ ഉണ്ടാകാനുള്ള സാധ്യത വർധിക്കും. അത്തരം അപകടസാധ്യതകൾ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർ മുപ്പതു വയസിനു ശേഷം എളുപ്പത്തിൽ ഗർഭം ധരിക്കുന്നു, ചിലർക്ക് ഗർഭിണിയാകാൻ പ്രയാസമാണ്. പ്രശ്നങ്ങൾ ഉണ്ടാകാം.

മുപ്പതിനു ശേഷമുള്ള ഗർഭം അലസൽ, കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ, മാസം തികയാതെയുള്ള ജനനം, കുഞ്ഞിന്റെ ജനന ഭാരക്കുറവ്, ഗർഭകാല പ്രമേഹം, പ്രീക്ലാംപ്സിയ , ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം, അകാല പ്രസവം അല്ലെങ്കിൽ പ്രസവസമയത്ത് മറ്റേതെങ്കിലും പ്രശ്നങ്ങൾ തുടങ്ങിയവ നേരിടാം.

നിങ്ങൾ മുപ്പതു വയസിന് ശേഷം അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കും പങ്കാളിക്കും ആരോഗ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെ ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 19ൽ താഴെയോ 30ൽ കൂടുതലോ ഉള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം മൂലം പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടാം. നിങ്ങളുടെ പ്രായത്തിനും ഉയരത്തിനും അനുസൃതമായി നിങ്ങളുടെ ഭാരം സന്തുലിതമാക്കുക.

മദ്യം സിഗരറ്റ് എന്നിവയിൽനിന്നു സ്ത്രീകളും പുരുഷന്മാരും വിട്ടുനിൽക്കണം. സിഗരറ്റും മദ്യവും രണ്ടുപേരുടെയും പ്രത്യുൽപാദന ശേഷിയെ നശിപ്പിക്കും. ഗർഭിണിയായ സ്ത്രീ മദ്യമോ സിഗരറ്റോ ഉപയോഗിക്കുന്നുവെങ്കിൽ, അത് കുഞ്ഞിനും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

സ്ട്രെസ് ഹോർമോണുകളുടെ വർധനവ് കാരണം, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം, ഇത് നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ നേരിട്ടു ബാധിക്കും.

Tags:    

Similar News