അത്താഴം വൈകിട്ട് 5 ന് കഴിച്ചാലോ?; ആരോഗ്യ ഗുണങ്ങൾ അറിയാം

Update: 2024-10-15 12:38 GMT

അത്താഴം വളരെ വൈകി കഴിക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ച്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ രാത്രി 9 നും 10 നും ഇടയിലാണ് പലരും അത്താഴം കഴിക്കാറുള്ളത്. എന്നാൽ, അത്താഴം വളരെ നേരത്തെ കഴിക്കുന്നവരുമുണ്ട്.

ബോളിവുഡ് നടി അനുഷ്ക ശർമ്മ അടുത്തിടെ അത്താഴം നേരത്തെ കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. മകൾ വാമികയുടെ സൗകര്യത്തിനുവേണ്ടിയാണ് അത്താഴം നേരത്തെ കഴിച്ചു തുടങ്ങിയതെന്നും പിന്നീട് അതൊരു ജീവിതശൈലിയായി മാറിയെന്നും ആരോഗ്യ നേട്ടങ്ങൾ കൊണ്ടുവന്നുവെന്നും അനുഷ്ക പറഞ്ഞിരുന്നു.

വൈകിട്ട് 5 മണിക്ക് അത്താഴം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം, ചർമ്മം, മുടി, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രക്രിയയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നു. ഇതിലൂടെ ദഹനം സുഗമമാകുന്നു. സൂര്യാസ്തമയത്തിനു ശേഷം കഴിക്കുന്ന ഏതൊരു ഭക്ഷണവും രാത്രി മുഴുവൻ കുടലിൽ തങ്ങി കിടന്ന് വാതകങ്ങൾ പുറത്തുവിടുന്നതിന് ഇടയാക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, ദഹനസംബന്ധമായ അസ്വസ്ഥതകൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും.

തിരക്കേറിയ ഷെഡ്യൂളിൽ പോലും വൈകിട്ട് 5 ന് അത്താഴ സമയം നിലനിർത്താൻ കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഒരു ദിവസത്തെ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്യുക. സൂപ്പ്, ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികൾ, ചോറ്, ദാൽ എന്നിവ പോലെയുള്ളവ ഉൾപ്പെടുത്തി അത്താഴത്തിലെ വിഭവങ്ങൾ ലളിതമാക്കുക. മെച്ചപ്പെട്ട ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അത്താഴം നേരത്തെ കഴിക്കുന്നത് സഹായിക്കും.

Tags:    

Similar News