മുഖസൗന്ദര്യത്തിന് കുങ്കുമാദി തൈലം

Update: 2024-02-05 11:49 GMT

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ആ​യു​ര്‍​വേ​ദം. മു​ഖ​ത്തെ ബാ​ധി​ക്കു​ന്ന സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളുണ്ട്. മു​ഖ​ത്തെ അ​യ​ഞ്ഞ ച​ര്‍​മം, ചു​ളി​വു​ക​ള്‍, മു​ഖ​ത്തെ പാ​ടു​ക​ള്‍ തു​ട​ങ്ങി​യ പ​ലവി​ധ പ്ര​ശ്ന​ങ്ങ​ളും ഇ​തി​ല്‍പ്പെ​ടു​ന്നു.​ ദോ​ഷ​ങ്ങ​ളും ഇ​ല്ലാ​ത്ത​വ​യാ​ണ് ആ​യു​ര്‍​വേ​ദ​മെ​ന്നു പ​റ​യാം. അ​ല്‍​പ​നാ​ള്‍ അ​ടു​പ്പി​ച്ചു ചെ​യ്താ​ല്‍ ഗു​ണം ല​ഭി​യ്ക്കും.

ആ​യു​ര്‍​വേ​ദ​ത്തി​ല്‍ പ​റ​യു​ന്ന ഒ​ന്നാ​ണ് കു​ങ്കു​മാ​ദി തൈ​ലം. സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യ ഒ​ന്നാ​ണി​ത്. കു​ങ്കു​മാ​ദി തൈ​ലം ശു​ദ്ധ​മാ​യ​തു നോ​ക്കി വാ​ങ്ങു​ക. ചു​വ​ന്ന നി​റ​ത്തി​ല്‍ കൊ​ഴു​പ്പോ​ടെ​യു​ള്ള ഈ ​തൈ​ലം ര​ണ്ടോ മൂ​ന്നോ തു​ള്ളി പു​ര​ട്ടി​യാ​ല്‍ മ​തി​യാ​കും . കു​ങ്കു​മാ​ദി തൈ​ലം പു​ര​ട്ടു​ന്ന​തു കൊ​ണ്ടു​ള്ള സൗ​ന്ദ​ര്യ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യൂ.

കു​ങ്കു​മ​പ്പൂ​വാ​ണ് ഇ​തി​ലെ മു​ഖ്യ ചേ​രു​വ. കു​ങ്കു​മ​പ്പൂ മാ​ത്ര​മ​ല്ല, ച​ന്ദ​നം, ര​ക്ത​ച​ന്ദ​നം, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ ഒ​രു പി​ടി ആ​യു​ര്‍​വേ​ദ ചേ​രു​വ​ക​ള്‍ അ​ട​ങ്ങി​യ ഓ​യി​ലാ​ണി​ത്. 26 ളം ​ആ​യു​ര്‍ വേ​ദ ചേ​രു​വ​ക​ള്‍ ഇ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു കൊ​ണ്ടു ത​ന്നെ മു​ഖ​ത്തെ ഒ​രു പി​ടി സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള​ള പ​രി​ഹാ​ര​വു​മാ​ണ് ഇ​ത്.

ച​ര്‍​മ​ത്തി​നു നി​റം ല​ഭി​യ്ക്കാ​നു​ള്ള ന​ല്ലൊ​രു വ​ഴി​യാ​ണ് കു​ങ്കു​മാ​ദി തൈ​ലം പു​ര​ട്ടു​ന്ന​ത്. ഇ​തി​ലെ മ​ഞ്ഞ​ള്‍, ച​ന്ദ​നം, കു​ങ്കു​മ​പ്പൂ തു​ട​ങ്ങി​യ​വ നി​റം ല​ഭി​യ്ക്കാ​നു​ള​ള എ​ളു​പ്പ വ​ഴി​യാ​ണ്. ഇ​വ ചേ​രു​ന്പോ​ള്‍ ച​ര്‍​മ​ത്തി​നു സൗ​ന്ദ​ര്യ ഗു​ണ​ങ്ങ​ള്‍ വ​ര്‍​ദ്ധി​യ്ക്കും.

സ​ണ്‍​ടാ​ന്‍ മാ​റാ​നു​ള്ള എ​ളു​പ്പ വ​ഴി കൂ​ടി​യാ​ണ് കു​ങ്കു​മാ​ദി തൈ​ലം. സ്വാ​ഭാ​വി​ക ബ്ലീ​ച്ച് ഗു​ണം ന​ല്‍​കു​ന്ന തി​ക​ച്ചും പ്ര​കൃ​തി​ദ​ത്ത ചേ​രു​വ​ക​ള്‍ അ​ട​ങ്ങി​യ ഒ​ന്നാ​ണി​ത്. ക​ണ്ണി​ന​ടി​യി​ലെ ക​റു​പ്പു മാറാനും തൈലം ഉപയോഗിക്കാം. ഇ​ത് ക​ണ്‍​ത​ട​ത്തി​ലെ ര​ക്ത​പ്ര​വാ​ഹം വ​ര്‍ധി​പ്പിക്കും. ഇ​താ​ണു ക​റു​പ്പു നി​റം അ​ക​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. ക​ണ്ണി​ന​ടി​യി​ല്‍ പു​ര​ട്ടാ​ന്‍ തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ഒ​ന്നു കൂ​ടി​യാ​ണി​ത്.

എങ്ങനെ ഉപയോഗിക്കാം

കു​ങ്കു​മാ​ദി തൈ​ലം കുറച്ചു നാളത്തേക്കു പു​ര​ട്ടി​യാ​ലേ ഗു​ണം ല​ഭി​യ്ക്കൂ. വ്യാജ ഉ​ത്​പ​ന്ന​ങ്ങ​ള​ല്ലാ​തെ ശു​ദ്ധ​മാ​യ​തു നോ​ക്കി വാ​ങ്ങു​ക. അ​ല്‍​പം വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും കൊ​ഴു​പ്പു​ള്ള ഓ​യി​ലാ​യ​തു കൊ​ണ്ടു ത​ന്നെ അ​ല്‍​പം മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​തി​യാ​കും. സാ​ധാ​ര​ണ ഗ​തി​യി​ല്‍ ചെ​റി​യൊ​രു കു​പ്പി ത​ന്നെ ര​ണ്ടോ മൂ​ന്നോ മാ​സ​ത്തേ​യ്ക്കു ധാ​ര​ള​മാ​ണ്. മ​റ്റ് കൃ​ത്രി​മ സൗ​ന്ദ​ര്യ വ​ര്‍​ദ്ധ​ക വ​സ്തു​ക്ക​ളേ​ക്കാ​ള്‍ ഗു​ണം ന​ല്‍​കും.

Tags:    

Similar News