ആൻറിബയോട്ടിക്കുകൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചില ആൻറിബയോട്ടിക്കുകൾ

Update: 2024-01-20 09:42 GMT

ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ആരോഗ്യമേഖലയിലെ വൻ കുതിച്ചുചാട്ടമായിരുന്നു. ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകൾ പലരെയും കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു! ഇത്തരം അണുബാധകൾക്ക് അന്നു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് കുട്ടികൾ വിവിധ അണുബാധ മൂലം മരിച്ചിരുന്നു.

ലോകത്തിലെ അഞ്ച് പഴയ ആൻറിബയോട്ടിക്കുകളെക്കുറിച്ച് അറിയൂ.

1. പെൻസിലിൻ

കണ്ടുപിടിച്ച വർഷം: 1928

ശാസ്ത്രജ്ഞൻ: അലക്‌സാണ്ടർ ഫ്‌ലെമിംഗ്

രാജ്യം: യുണൈറ്റഡ് കിംഗ്ഡം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആൻറിബയോട്ടിക്കാണ് പെൻസിലിൻ. 1928-ൽ അലക്‌സാണ്ടർ ഫ്‌ലെമിംഗ് തൻറെ ലാബിൽ വച്ച് ആകസ്മികമായാണ് പെൻസിലിൻ കണ്ടെത്തുന്നത്. പെൻസിലിയം നോട്ടാറ്റം എന്ന പൂപ്പൽ ബാക്ടീരിയയെ നശിപ്പിക്കുകയും ആൻറിബയോട്ടിക്കിന് അടിത്തറയിടുകയും ചെയ്തു. 1940കളിൽ ഹോവാർഡ് ഫ്‌ലോറിയെപ്പോലുള്ള ശാസ്ത്രജ്ഞർ ഇത് വൻതോതിൽ ഉത്പാദിപ്പിക്കുകയും എണ്ണമറ്റ ജീവൻ രക്ഷിക്കുകയും ചെയ്തപ്പോൾ പെൻസിലിൻ വൈദ്യശാസ്ത്രത്തിൻറെ അവിഭാജ്യഘടകമായി മാറി.

2. സൾഫസെറ്റാമൈഡ്

കണ്ടുപിടിച്ച വർഷം: 1941

ശാസ്ത്രജ്ഞൻ: ഫ്രാങ്ക് ബെർഗർ (അമേരിക്കൻ ബയോകെമിസ്റ്റ്)

രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്‌സ്

രാസ സംശ്ലേഷണത്തിലൂടെ ആൻറിറിബയോട്ടിക്കുകൾ നിർമ്മിക്കുന്നതിൻറെ തുടക്കത്തെയാണ് സൾഫസെറ്റാമൈഡ് പ്രതിനിധീകരിക്കുന്നത്. ഡെർമറ്റോളജിയിലാണ് ഇത് ആദ്യമായ ഉപയോഗിക്കുന്നത്.

ത്വക്കിലെ അണുബാധ, വരൾച്ച, അലർജി, മങ്ങിയ കാഴ്ച, അസ്വസ്ഥത തുടങ്ങിയ ഗുരുതര പാർശ്വഫലങ്ങൾ സൾഫസെറ്റാമൈഡിന് ഉണ്ട്.

3. സ്‌ട്രെപ്‌റ്റോമൈസിൻ

കണ്ടുപിടിച്ച വർഷം: 1943

ശാസ്ത്രജ്ഞൻ: വാക്സ്മാൻ, സെൽമാൻ (മറ്റുള്ളവർ)

രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്‌സ്

സ്‌ട്രെപ്‌റ്റോമൈസിൻ ക്ഷയരോഗത്തിനെതിരായ ശക്തമായ ആയുധമാണ്. രോഗങ്ങളെ ചെറുക്കുന്നതിനുള്ള നിർണായകശേഷി ഇതിനുണ്ട്. ക്ഷയരോഗ ചികിത്സയിൽ സ്‌ട്രെപ്‌റ്റോമൈസിൻ മരണനിരക്ക് കുറയ്ക്കുന്നതിൽ നിർണായക പങ്കു വഹിച്ചു, ഇത് മെഡിക്കൽ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

4. ടെട്രാസൈക്ലിൻ

കണ്ടുപിടിച്ച വർഷം: 1948

ശാസ്ത്രജ്ഞൻ: ഫിൻലേ, ബെഞ്ചമിൻ (മറ്റുള്ളവ)

രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്‌സ്

മണ്ണിലെ ബാക്ടീരിയയിൽനിന്ന് ഉരുത്തിരിഞ്ഞ ടെട്രാസൈക്ലിൻ, ആൻറിബയോട്ടിക് ഗവേഷണത്തിൽ വലിയ മാറ്റം വരുത്തി. ചരിത്രപരമായി ഇത് മനുഷ്യരിൽ മാത്രമല്ല, കൃഷിയിലും പങ്കു വഹിച്ചു, അണുബാധകൾക്കെതിരേയുള്ള ഉറപ്പായ ഔഷധമാണിത്. ബാക്ടീരിയ പ്രോട്ടീൻ ഉത്പാദനത്തെ ഇതു തടയുന്നു. മറ്റ് ആൻറിറിബയോട്ടിക്കുകളെ അപേക്ഷിച്ച് ടെട്രാസൈക്ലിന് കൂടുതൽ ഡോസ് ആവശ്യമാണ്.

5. ആംപിസിലിൻ

കണ്ടുപിടിച്ച വർഷം: 1961

ശാസ്ത്രജ്ഞൻ: ബീച്ചം, ബ്രിട്ടീഷ്

രാജ്യം: യുണൈറ്റഡ് കിംഗ്ഡം

പെൻസിലിൻറെ പാത പിന്തുടരുന്ന ആംപിസിലിൻ ആൻറിറിബയോട്ടിക്കുകളുടെ ലോകത്തു ഫലപ്രദമായ മരുന്നാണ്. വൈദ്യശാസ്ത്രത്തിൻറെയും ഗവേഷണത്തിൻറെയും ആവശ്യങ്ങൾക്ക് ഇതുപയോഗിക്കുന്നു. ആംപിസിലിൻ ബാക്ടീരിയയുടെ കോശഭിത്തികളെ തടസപ്പെടുത്തുകയും അവയെ ദുർബലമാക്കുകയും അതിജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നില്ല. കോശഭിത്തികളിൽ ഇടപെടാനുള്ള അതിൻറെ പ്രത്യേക കഴിവിനെ അടിസ്ഥാനപ്പെടുത്തി ജനിതക ഗവേഷണത്തിലും ഇതു ഫലപ്രദമായി ഉപയോഗിക്കുന്നു.

Tags:    

Similar News