തേയില നിങ്ങളെ മനോഹരിയാക്കും. എങ്ങനെയെന്നല്ലേ..? മുഖത്തുള്ള ചുവന്ന പാടുകള്‍, ബ്ലാക്ക് ഹെഡ്സ്, ചുളിവുകള്‍, കറുത്ത പൊട്ടുകള്‍, നേരിയ വരകള്‍ തുടങ്ങിയവയെല്ലാം മാറ്റി യുവത്വം തുളമ്പുന്ന മുഖം ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഉപയോഗിച്ച്, വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ഒരു സ്ക്രബ് പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങള്‍
ഗ്രീന്‍ ടീ - 1 ബാഗ്
തേന്‍- ഒരു ടീ സ്പൂണ്‍.
ഗ്രീന്‍ ടീ ബാഗ് തുറന്ന് അതിനുള്ളിലെ തേയില ഒരു ബൗളിലേക്കിടുക. അതിലേക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ഒഴിച്ച് രണ്ടു നന്നായി മിക്സ് ചെയ്യുക. കഴുകി വൃത്തിയാക്കിയ മുഖത്ത്, ഈ മിശ്രിതം തേയ്ക്കുക.
വിരലറ്റം കൊണ്ടു മൃദുവായി അഞ്ചു മിനിറ്റ് ചെറിയ വൃത്താകൃതിയില്‍ സ്ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി മൃദുവായ ടൗവ്വല് കൊണ്ട് മെല്ലെ തുടച്ചെടുക്കുക. മനോഹരിയാകാനുള്ള ഈ പൊടിക്കൈ ചെയ്തുനോക്കുമല്ലോ.
* ഏതു സൗന്ദര്യവര്‍ദ്ധക വസ്തുവും ഉപയോഗിക്കുന്നതിനു മുമ്പ് ചെവിക്കു പിന്നിലോ, കൈയിലോ പുരട്ടി അലര്‍ജി ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.