സെക്സിൽ എർപ്പെടുന്നത് സ്ത്രീകളിൽ സ്തനാർബുദം, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു
പങ്കാളികൾ തമ്മിലുള്ള മികച്ച സെക്സ് റിലേഷൻഷിപ്പ് ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നവെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ രോഗസാധ്യതകൾക്കു പരിഹാരവും ശരിയായ സെക്സ് സഹായിക്കുന്നു.
സ്ത്രീകളിലെ സ്തനാർബുദം, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യതകള്‍ കുറയ്ക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കുന്നു. കുടാതെ വിഷാദരോഗം കുറച്ച് മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാള്‍ വർഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണു പഠനം.
ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വർഷത്തില്‍ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇരുവരുടെയും ആരോഗ്യം സംരക്ഷിക്കും തന്നെയുമല്ല, മാനസിക പിരിമുറുക്കവും കുറയ്ക്കുകയും ചെയ്യും. അതേസമയം ദമ്പതികളുടെ സംതൃപ്തിക്കനുസരിച്ച് സെക്സിൽ മാറ്റങ്ങൾ കൊണ്ടുവരികയും വേണം. ആഴ്ചയില്‍ ഒരു ദിവസം സെക്സിലേർപ്പെടുന്നത് മാനസിക സന്തോഷം വർധിപ്പിക്കും മാത്രമല്ല, ആരോഗ്യപ്രദവുമാണ്.